ഒരു ഓണവധി കാലത്ത് ഞാന്‍ കണ്ട എന്റ നാട് ..........ഓണം ആഘോഷികുന്നത് ഞങള്‍ പ്രവാസികള്‍ ആണെന്നു ....എനിക്ക് മനസിലായ എന്റ അവധികാലം.
പണ്ടത്തേ പൊന്നോണ സ്മരണകള്‍ മനസില്‍ കിടന്നു വീര്‍പു മുട്ടിയപോള്‍ ആണ്.ക്രിസ്തുമസ്സിനുമാത്രം നാട്ടില്‍ വരാറുള്ള ഞാന്‍ കഴിഞ്ഞ അവധികാലത്ത് ഓണത്തിന് ഒരു ആഴ്ച മുന്‍പേ നാട്ടില്‍ വന്നത്. കൊച്ചിയില്‍ നിന്നും തൃശൂര്‍ വരേയും ഞാന്‍ കണ്ട കാഴ്ച മാവേലി സ്റ്റൊരുകളിലും,ബിവരജൂകളിലും ഉള്ള നീണ്ട വരികള്‍.ഓണം കഴിഞ്ഞാല്‍ കൂടിയും
അവര്‍ക്ക് സാധങ്ങള്‍ ലഭികുമെന്നു അവര്‍ക്ക് പൊല്ലും തെല്ലും പ്രതിഷയില്ല.ഓണത്തിന് ആരും വീടുകളില്‍ ഇല്ല.എല്ലാവരും റോട്ടില്‍ മഴയും, വെയിലും കൊണ്ട് ക്യു നില്കുന്നു.
നമ്മുടേ നാടിന്‍റ ഇപോഴതേ അവ്സ്ഥ എത്ര ദുരിതമാണ് . വര്‍ദ്ധിച്ചുവരുന്ന വിലകയറ്റത്തിന്റ നേര്‍സാക്ഷികളന്നു അവര്‍ എന്നു എന്റ മനസു എന്നോട് പറഞ്ഞു.എന്റ വാഹനം
വീട് ലക്ഷ്യമാക്കി മുന്പോട്ട് പോയ്കൊണ്ടിരുന്നു.റോഡിനരികില്‍ ഒരുപാടു ത്രീ സ്റ്റാര്‍ ഹോട്ടലുകളും,
ഫൈവ് സ്റ്റാര്‍ ഹോട്ടലുകളും ഞാന്‍ കണ്ടു. ഓണത്തിന്റ സ്പഷല്‍ വിഭവങ്ങലുമായി
മെനുവും പിടിച്ചുകൊണ്ടു എല്ലാ ഹോട്ടെല്‍ റപ്രസേന്റിവും റോട്ടില്‍ ഓടി നടക്കുന്നു.ഞാന്‍ യാത്ര തുടര്‍ന്നു എന്റ മനസ് എത്രയും പെട്ടന്ന് വീട്ടില്‍ എത്തുവാന്‍ തിടുക്കം കൂട്ടുകയായിരുന്നു.
ഒരു ദുര്‍ഗന്ധം മൂക്കില്‍ അടിച്ചപോള്‍ എനിക്ക് മനസിലായി എന്റ വണ്ടി നാഷനല്‍ ഹൈവേയിലെയ്ക്കി കടന്നുഎന്ന് .വര്‍ക്ഷങ്ങള്‍ക്ക് മുന്‍പ് ഒരുപാടു കൊയിത്ത് പടങ്ങള്‍ ഉണ്ടായിരുനിടത്തു ഇന്നു കുറേ കെട്ടിടങ്ങള്‍ മാത്രം... പോകുന്ന വഴിയില്‍ ഒരു രാഷ്ട്രിയ നേതാവിന്റെ തട്ടുപോള്ളീപ്പന്‍ പ്രസംഗം കേള്‍ക്കുവാന്‍ ഒരുപാടു പേര്‍ ....ധ്യാന കേന്ദ്രങ്ങള്‍ക്ക് മുന്‍പില്‍ വന്‍ തിരക്ക്.....എവിടേ തിരിഞ്ഞാലും തിക്കും തിരക്കും മാത്രം .
വണ്ടി ടൌണില്‍ പ്രവേശിച്ചു. അവിടേ എല്ലാ തിയ്യട്ടെര്‍ മുന്‍പിലും ജനത്തിരക്ക് കണ്ടപ്പോള്‍ ഞാന്‍ ശരിക്കും അധിശയിച്ചുപോയി...ഇന്നി നമുടെ വീടുകളില്‍ വല്ലവരും ഉണ്ടാവുമോ ..ന്യൂസ് വാര്‍ത്ത കേട്ടാല്‍ പലതരതില്ലുള്ള രോഗങ്ങള്‍ മൂലം ഹോസ്പിറ്റലുകള്‍ നിറഞ്ഞു കവിഞ്ഞു ...എന്റ ദൈവമേ ..ആരാണ് ജോലിക്ക് പോകുന്നതിവിടെ..?
നമ്മുടെ ഈ പോക്ക് എങ്ങോട്ടാണ് ..? എങ്ങനാ നമുക്ക് നാട്ടില്‍ ജീവിക്കുവാന്‍ സാധിക്കും ..?
നമ്മുടെ ഈ നാട് നശിക്കുവാന്‍ നമ്മളും കാരണക്കരാണോ..?
അതോ ധീര്‍കവീക്ഷണമില്ലാത്ത നമ്മുടെ സര്‍ക്കരുകളുടെ പുതിയ നയങ്ങളോ ...?
ചിന്തിക്കു ഒരു നിമിക്ഷം...
ഇവിടെ ഓണം ആഘോഷികുവാന്‍ ആര്‍കും സമയമില്ല....
ഞാന്‍ ഈ എഴുതിയത് വരുന്ന ഓണത്തെ കുറിച്ച് ഞാന്‍ ഓര്‍ത്തപോള്‍, കഴിഞ്ഞുപോയ ഓണകാഴ്ചകള്‍ എന്റ മനസിനെ ഒരുപാടു നോബരപെടുത്തിയതിന്നല്ലാണ് .
ഇനിയും ഒരു മാവേലി തമ്പുരാന്‍ ഈ കൊച്ചു കേരളം ഭരികുവനായി കാത്തിരിക്കണമോ നമ്മള്‍ ..?
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ